കരിങ്ങട,പുനവക്കുന്ന് ജംഗ്ഷനുകളിലെ മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു
1573196
Saturday, July 5, 2025 6:58 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ കരിങ്ങട, പുനവക്കുന്ന് എന്നിവിടങ്ങ ളിൽ സ്ഥാപിച്ച മിനി മാസ്റ്റു ലൈറ്റുകൾ ഡി.കെ. മുരളി എംഎൽഎ നാടിന് സമർപ്പിച്ചു. ആനാട് പഞ്ചാത്ത് പ്രസിഡന്റ് എൻ.ശ്രീകല അധ്യക്ഷത വഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടു പയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകുമാർ, വാർഡ് മെമ്പർമാരായ എ.ബി. കെ. നാസർ, ഷീബാ ബീവി,പദ്മകുമാർ, നവാസുദീൻ,, ആനാട് ഷജീർ, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
വെഞ്ഞാറമൂട് : എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നെല്ലനാട് പഞ്ചായത്തിലെ പാറയിൽ പള്ളി, വെട്ടു വിള സർവീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റു ലൈറ്റുകൾ ഡി.കെ. മുരളി എംഎൽഎ നാടിന് സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ വൈ.വി. ശോഭ കുമാർ, ബി. അസീനാ ബീവി, പഞ്ചായത്ത് മെമ്പർമാരായ എൽ.എസ്. മഞ്ചു, ഉഷാകുമാരി കെ.ബാബു രാജൻ, ഷിഹാസുദീൻ, ഷൈജു തുടങ്ങിയവർ പങ്കെടുത്തു.