സ്വാമി വിവേകാനന്ദന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി സായ് കൃഷ്ണ
1573203
Saturday, July 5, 2025 7:02 AM IST
പാറശാല: ഭാരതത്തിന്റെ ആധ്യാത്മിക ഗുരുവും ഋഷിവര്യനുമായ സ്വാമി വിവേകാനന്ദന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ നാലിന്ന് സായ് കൃഷ്ണ പബ്ലിക് സ്കൂള്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
സ്വാമി വിവേകാനന്ദന്റെ 10 അടി പൊക്കമുള്ള പ്രതിമയ്ക്ക് മുന്നില്‍ അക്കാദമിക് ഡയറക്ടര്‍ ആര്. രാധാകൃഷ്ണനും പ്രിന്‍സിപ്പല്‍ ടി. രേണുകയും ഹാരാര്‍പ്പണം നടത്തി.
വിദ്യാർഥി പ്രതിനിധികളായ അലോണ ബി. ആന്റണിയും ആന്ധ്ര സ്റ്റാലിനും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സ്വാമി വിവേകാനന്ദന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.