കാന്തള്ളൂര്‍ശാല നവീകരണം; പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറി
1572856
Friday, July 4, 2025 6:44 AM IST
പേരൂര്‍ക്കട: വലിയശാല വാര്‍ഡിലെ കാന്തള്ളൂര്‍ ശാലയുടെ നവീകരണവുമായി ബന്ധപ്പെട്ട പ്രോജക്ട് റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു കൈമാറി. വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാറാണ് പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറിയത്. തിരുവനന്തപുരം നഗരസഭ 10 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കാന്തള്ളൂര്‍ ശാലയില്‍ നടത്തുക.
കാന്തള്ളൂര്‍ ശാല ഇപ്പോള്‍ കാന്തള്ളൂര്‍ ക്ഷേത്രമാണ്. നടക്കല്ല് പാകല്‍, ഗോപുരവാതിൽ നവീകരണം, കാന്തള്ളൂര്‍ ശാലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയും നവീകരണവും, ക്ഷേത്രത്തിനു ചുറ്റും കരിങ്കല്പാകിയുള്ള നിര്‍മാണം എന്നിവ പുതിയ പ്രോജക്ടില്‍ ഉള്‍പ്പെടുന്നുണ്ട്. നാലേക്കറോളം വരുന്നതാണ് കാന്തള്ളൂര്‍ ക്ഷേത്ര പരിസരം. വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.