തി​രു​വ​ല്ലം: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ലം പാ​ച്ച​ല്ലൂ​ര്‍ മൈ​ത്രി​ന​ഗ​ര്‍ ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ്ര​മോ​ദി​നെ (36) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി തി​രു​വ​ല്ലം ക​രി​ങ്ക​ട​മു​ക​ള്‍ ഭാ​ഗ​ത്തു​വ​ച്ചു തി​രു​വ​ല്ലം ക​രി​ങ്ക​ട​മു​ക​ള്‍ ശാ​സ്താ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന വി​ഷ്ണു (32) വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ പ​ണി​ക്കാ​യി കൊ​ടു​ത്തി​രു​ന്ന വി​ഷ്ണു​വി​ന്‍റെ മ​ക്ക​ളു​ടെ സൈ​ക്കി​ള്‍ രാ​ത്രി​യി​ല്‍ പു​റ​ത്തു​വ​ച്ചി​രു​ന്ന​തു ചോ​ദ്യം ചെ​യ്ത​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ്ര​മോ​ദി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ഷ്ണു​വി​ന്‍റെ ക​ഴു​ത്തി​നു കു​ത്തേ​റ്റു. വി​ഷ് ണു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​മോ​ദ് പി​ടി​യി​ലാ​യ​ത്.