കൈകോർത്തുപിടിച്ച് അവർ കിരീടം നേടി
1572859
Friday, July 4, 2025 6:44 AM IST
തിരുവനന്തപുരം: ലൂർദ് ഫൊറോനാ പള്ളിയിൽ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ദുക്റാന ആഘോഷങ്ങളുടെ ഭാഗമായി നടന്ന നസ്രാണി അച്ചായൻ, നസ്രാണി അമ്മച്ചി എന്നീ മത്സരങ്ങളിൽ മാത്യു തോമസും ഭാര്യ രാജമ്മ മാത്യുവും ഒന്നാം സമ്മാനാർഹരായി കിരീടം നേടി.
രണ്ട് വ്യത്യസ്ത മത്സരങ്ങളിൽ വിജയം നേടിയത് ഈ ദമ്പതിമാരാണ് എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. 87 വയസുള്ള മാത്യു എജീസ് ഓഫീസിൽ നിന്നു സീനിയർ ഓഡിറ്റ് ഓഫീസർ ആയി റിട്ടയർ ചെയ്ത് ചെയ്ത ആളാണ്. 86 കാരിയായ രാജമ്മ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറായി റിട്ടയർ ചെയ്തതാണ്. വിവാഹത്തിന്റെ 59 വർഷത്തിലും ആരോഗ്യത്തിലും സന്തോഷത്തിലും കഴിയുന്ന ഈ ദമ്പതിമാർ ആഘോഷമത്സരങ്ങളിൽ പങ്കെടുക്കാൻ പരമ്പരാഗത വേഷങ്ങൾ അണിഞ്ഞാണ് എത്തിയത്.
വിധകർത്താക്കളുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരങ്ങൾ നൽകി സദസ്സിനെ വിസ്മയിപ്പിച്ചു മാത്യു അച്ചായൻ. രാജമ്മ അമ്മച്ചി ആകട്ടെ പ്രാർഥനകളെല്ലാം കൃത്യമായി ചൊല്ലി കേൾപ്പിക്കുക യും ചെയ്തു. ഒന്നാംസമ്മാനം തങ്ങളുടെ ജീവിതപങ്കാളിക്കാണെന്ന് അറിഞ്ഞത് ഇരുവരെയും വിസ്മയിപ്പിച്ചു. സദസ്യർക്ക് ഇത് വലിയ ആശ്ചര്യവുമായി.