സെന്റ് ജോസഫ്സ് സ്കൂളിൽ തെരഞ്ഞെടുപ്പ് ഉത്സവം
1572855
Friday, July 4, 2025 6:44 AM IST
തിരുവനന്തപുരം: സെന്റ് ജോസഫ് സ്കൂളിൽ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പ് നടപടികളും ചിഹ്നങ്ങളും പോളിംഗ് സ്റ്റേഷനും വിദ്യാർഥികളായ പോളിംഗ് ഓഫീസർമാരും പോളിംഗ് ഏജന്റുമാരും ക്രമസമാധാന പാലകരായി എസ്പിസി കേഡറ്റുകളും നിരന്നപ്പോൾ പൊതു തെരഞ്ഞെടുപ്പിന്റെ പ്രതീതിയുണർത്തി.
സ്ഥാനാർഥികൾ ഒരാഴ്ച മുന്പേ നാമനിർദേശ പത്രിക സമർപ്പിക്കുകയും അനുവദിച്ച ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് പ്രചാരണം നടത്തുകയും ചെയ്തു. കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും പരിശീലിപ്പിക്കുന്നതിന് സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ സംഘടിപ്പിച്ചത്.