മരിയൻ എൻജിനിയറിംഗ് കോളജിൽ കോസ്റ്റൽ എൻജിനിയറിംഗ് സെന്റർ ആരംഭിച്ചു
1573186
Saturday, July 5, 2025 6:47 AM IST
കഴക്കൂട്ടം: തീരദേശ വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മരിയൻ എൻജിനീയറിംഗ് കോളജിൽ ആരംഭിച്ച സെന്റർ ഫോർ കോസ്റ്റൽ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ അധ്യക്ഷനായിരുന്നു. കോളജ് മാനേജർ റവ.ഡോ.എ.ആർ.ജോൺ, ഫാ.ജിം കാർവിൻ റോച്ച്, ഡോ.എ.സാംസൺ, ഡോ.എം.അബ്ദുൽ നിസാർ, ഡോ.കെ.ബേബി പോൾ , ആർ. പി.അഭിജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.