ആൾമറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക തട്ടിയ സംഭവത്തിൽ ഒന്നാംപ്രതി അറസ്റ്റിൽ
1573194
Saturday, July 5, 2025 6:58 AM IST
കാട്ടാക്കട: കാട്ടാക്കട കെഎസ്എഫ്ഇയുടെ ഈവനിംഗ് ശാഖയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈകലാക്കിയ സംഭവത്തിൽ ഒന്നാം പ്രതി കാട്ടാക്കട പിടിയിലായി. കള്ളിക്കാട് മഞ്ചാടി മൂട്, നാൽപ്പറ കുഴി എസ് എൽ ഭവനിൽ ശ്യാം രാജ് (26) ആണ് പിടിയിലായത്. രണ്ടാം പ്രതി കള്ളിക്കാട് മൈലക്കര സ്വദേശിയൂം കെഎസ്എഫ്ഇ കളക്ഷൻ ഏജന്റുമായ അഭിജിത് (30)നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
2024 ജൂലൈ 15 നാണ് അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് ബ്രാഞ്ചിൽ ചിട്ടാളനായ വിഷ്ണു എന്നയാളുടെ ചിട്ടി തുകയും പാസ്ബുക്കും കള്ളിക്കാട് മൈലക്കര സ്വദേശിയായ അഭിജിത്ത് കൈക്കലാക്കി ജാമ്യം നിൽക്കുന്നത് വിഷ്ണുവാണ് എന്ന വ്യാജേന സാം രാജിനെ വച്ച് ആൾമാറാട്ടം നടത്തി ശരണ്യ ജയ്ന്‍ നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈകലാക്കുകയായിരുന്നു. 2,65112 രൂപയായിരുന്നു ചിട്ടി തുക.