കര്‍ഷക മൈത്രി ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു
1573201
Saturday, July 5, 2025 7:02 AM IST
വെള്ളറട: ക്ഷീരവികസനവകുപ്പ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പാല്‍ക്കുളങ്ങര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.
ആലത്തൂര്‍ പുരോഗമന ഗ്രന്ഥശാല ഹാളില്‍ സംഘടിപ്പിച്ച പരിപാടി കുന്നത്തുകാല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡി. ലൈല ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള പഞ്ചായത് വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് അഗം ധന്യ പി.നായര്‍,സംഘം വൈസ് പ്രസിഡന്റ്, ജെ.കമലാഭായി സെക്രട്ടറി ചിഞ്ചു എസ്.കെ. എന്നിവര്‍ പ്രസംഗിച്ചു.
കന്നുകാലി പരിപാലനം പാലിന്റെ ഗുണനിലവാരം എന്നീ വിഷയങ്ങളെ കുറിച്ച് പെരുങ്കടവിള വെറ്റിനറി സര്ജന് ഡോ. ഗ്രേസ്, ക്ഷീരവികസനവകുപ്പ് പെരുങ്കടവിള ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മേരി സുധ എന്നിവര്‍ ക്ലാസുകള്ക്ക്നേതൃത്വം നല്കി.