പൂ​വാ​ർ : കു​രി​ശ​ടി​ക്ക് നേ​രെ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി. ക​ല്ലു​കൊ​ണ്ടു​ള്ള ഏ​റി​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. പൂ​വാ​ർ പ​ത​നാ​വി​ള ആ​ർ സി ​പ​ള്ളി​ക്കു കീ​ഴി​ൽ അ​രു​മാ​നൂ​ർ​ക്ക​ട​ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന കു​രി​ശ​ടി​ക്ക് നേ​രെ​യാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. കേസെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.