മാജൂഷ് മാത്യുസ് ചുമതലേറ്റു
1494157
Friday, January 10, 2025 6:49 AM IST
തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി മാജൂഷ് മാത്യുസ് ചുമതലയേറ്റു. കെപിസിസി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. എൻ. പ്രതാപൻ, ജനറൽ സെക്രട്ടറി എം. ലിജു, വൈസ് പ്രസിഡന്റ് ശക്തൻ നാടാർ, വി. പി. സജീന്ദ്രൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പാലക്കാട് ഡിസിസി പ്രസിഡന്റ് തങ്കപ്പൻ,
കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കെ. സി. വിജയൻ, എ. ഡി. സാബുസ്, സുരേഷ് കോശി, അമ്പു വർഗീസ് വൈദ്യൻ, എം. എസ്. അനിൽ, അടയമൺ മുരളീധരൻ, തോംസൺ ലോറൻസ്, കള്ളിക്കാട് രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.