കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതായി കർഷകർ
1494146
Friday, January 10, 2025 6:48 AM IST
കാട്ടാക്കട : പൂവച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം വർധിക്കുന്നതായി നാട്ടുകാരും കർഷകരും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആനാകോട്, മഠത്തിക്കോണം, ഊറ്റിച്ചിറ, പന്നിയോട്, ചായ്ക്കുളം, കീഴ്വാണ്ട, നാടുകാണി, കരിയംകോട് പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാണ് പന്നികൾ നശിപ്പിച്ചത്.
ഏറ്റവും ഒടുവിൽ മഠത്തിക്കോണം പ്രദേശത്ത് തങ്കരാജ്, സൈമൺ എന്നിവർ പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന 70 സെന്റോളം ഭൂമിയിലെ അൻപതിലേറെ ഏത്ത വാഴകൾ പന്നികൾ കുത്തിമറിച്ചു. പഞ്ചായത്തിനും വനംവകുപ്പിനും കർഷകർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.