സ്കൂൾബസ് കയറി രണ്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു
1494202
Friday, January 10, 2025 11:07 PM IST
ആറ്റിങ്ങൽ: വീടിനു മുന്നിൽ സ്കൂൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം.
മടവൂർ ഗവൺമെന്റ് എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് സ്കൂൾ ബസിന്റെ പിൻചക്രം കയറിയിറങ്ങി അതിദാരുണമായി മരിച്ചത്. മടവൂർ മഹാദേവക്ഷേത്രത്തിനു സമീപം മണികണ്ഠന്റെ മകളാണ്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ വീടിനു മുന്നിൽ സ്കൂൾ ബസിൽനിന്ന് ഇറങ്ങി ബസിന്റെ മുൻവശത്തുകൂടി റോഡ് മുറിച്ചുകടക്കവേ കാൽവഴുതി വീണ കുട്ടിയുടെ ദേഹത്തുകൂടി ഇതേ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.