കൈവരിയില്ലാത്ത പാലം അപകടഭീഷണിയെന്ന്
1494145
Friday, January 10, 2025 6:40 AM IST
വെള്ളറട: മണത്തോട്ടം വാര്‍ഡിലെ ചൂണ്ടിക്കല്‍ -കോട്ടയംവിള റോഡിന്റെ പാലത്തിന് കൈവരി ഇല്ലാത്തത് അപകട സാധ്യത വർധിക്കുന്നതായി നാട്ടുകാർ. പാലത്തിന് കൈവരി നിര്‍മിക്കണമെന്നും റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും നിരവധിതവണ പഞ്ചായത്ത് മെമ്പറോട് പറഞ്ഞുവെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
സ്കൂൾ ബസുകൾ അടക്കം ദിനവും ഇതുവഴി നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. കഴിഞ്ഞദിവസം ആനപ്പാറ സ്വദേശി ജയരാജന്(46) ബൈക്കില്‍ നിന്ന് തോട്ടില്‍ വീണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്പ് നിലമാംമൂട് സ്വദേശി തങ്കസ്വാമി (41) റബര്‍ ടാപ്പിംഗിന് പോകവെ ബൈക്കുമായി തോട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റു. അധികൃതർ ഇടപെട്ട് എത്രയും വേഗം പാലത്തിന് സുരക്ഷാ വേലികൾ നിർമിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ പറയുന്നു.