കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് ടെലിമെഡിസിൻ ക്ലീനിക്ക്
1494397
Saturday, January 11, 2025 6:10 AM IST
തിരുവനന്തപുരം : അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് ടെലിമെഡിസിൻ ക്ലീനിക്ക് ഉദ്ഘാടനം ചെയ്തു. അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിൽ അയ്യവിളാകം മുണ്ടൻകാണി സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നിംസ് ടെലി ടെലിമെഡിസിൻ ക്ലിനിക്കിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. താണുപിള്ള അധ്യക്ഷത വഹിച്ചു.
അമ്പൂരി പഞ്ചായത്തിൽ ഉൾപ്പെടുന്ന 12 നഗറുകളിലെ 500 കുടുംബങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച, വിവ നബാർഡിന്റെ സംയോജിത ഗോത്രവികസന പദ്ധതിയുടെ ഭാഗമായി, നിംസ് മെഡിസിറ്റിയും സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ, അമ്പൂരി പഞ്ചായത്ത്, കെയർ ഹെൽത്ത് ടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് പരി പാടി സംഘടിപ്പിച്ചത്.
അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലാരാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, നബാർഡ് സിജിഎം ബൈജു എൻ. കുറുപ്പ്, വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്, ഐടിഡി പി പ്രോജക്ട് ഓഫീസർ എം. മല്ലിക, മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുഖ്യ ഉപദേഷ്ടാവും സിറ്റിസൺ ഇന്ത്യ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ടി.കെ.എ. നായർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ,
കെയർ ഹെൽത്ത് ടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടർ ചന്ദ്രമൗലി, റ്റി സി എസ് ഫൗണ്ടേഷൻ ഭാരവാഹി രാജ ബൗമിക്, വിവ ഡയറക്ടർ ഡോ. എസ്.എൻ. സുധീർ, തൊടുമല വാർഡ് മെമ്പർമാരായ അഖിലാ ഷിബു, അജികുമാർ എസ്.റ്റി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.