സമീപവാസിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍
1494150
Friday, January 10, 2025 6:48 AM IST
പൂന്തുറ: സമീപവാസികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ 50കാരനെ ക്രിക്കറ്റ് ബേറ്റ്കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ പൂന്തുറ മാര്‍ക്കറ്റിന് സമീപം സ്റ്റാന്‍ലി (41) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്ദമായ സംഭവം.
മുട്ടത്തറ പൂന്തുറ സ്വദേശി ജോണ്‍സനെ (50) പ്രതി വാക്കേറ്റത്തിനിടെ അസഭ്യം വിളിച്ചുകൊണ്ട് കൈയ്യില്‍ കരുതിയ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിക്കുകയായിരുന്നു.
ആക്രമണത്തിൽ ജോണ്‍സന്റെ വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ജോണ്സന് നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവേയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വ്യാഴാഴ്ച രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.