യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
1460547
Friday, October 11, 2024 6:36 AM IST
പേരൂർക്കട: വാടവീട്ടിൽ താമസിക്കുന്ന യുവതിയെ കുത്തിപ്പൊരിക്കേൽപ്പിച്ചയാളെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കരമന നെടുങ്കാട് സുദർശന ഭവനിൽ സുദർശനൻ (34) ആണ് പിടിയിലായത്.
ദിവസങ്ങൾക്കുമുമ്പ് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വാടകയ്ക്ക് താമസിക്കുന്ന 34കാരിയാണ് ആക്രമണത്തിന് ഇരയായത്. യുവതിയും സുദർശനനും സുഹൃത്തുക്കളായിരുന്നു.
കഴിഞ്ഞദിവസം ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി യുവതിയെ കുത്തിപരിക്കേൽപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് സിഐയും സംഘവും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഘപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.