വിഴിഞ്ഞത്തെ അടുക്കളത്തോട്ടം പദ്ധതി നാടിനു മാതൃക: മന്ത്രി
1453308
Saturday, September 14, 2024 6:21 AM IST
വിഴിഞ്ഞം: ഓരോ വീട്ടിലും വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കേണ്ടതു സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്നും അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇക്കാര്യത്തിൽ നാടിനു മാതൃകയാണെന്നും മന്ത്രി ജി.ആർ. അനിൽ.
അദാനി ഫൗണ്ടേഷൻ സമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അദാനി തുറമുഖത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്കു നൽകുന്ന ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കോവളം എംഎൽഎ അഡ്വ എം. വിൻസന്റ് അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കൗൺസിലർമാരായ ഓമന, നിസാമുദ്ദീൻ,
അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, സിഎസ്ആർ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, പ്രോഗ്രാം മാനേജർ അദാനി ഫൗണ്ടേഷൻ സെബാസ്റ്റ്യൻ ബ്രീട്ടോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.