തിരുവല്ലം ജനത സമാജം ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു
1571679
Monday, June 30, 2025 6:51 AM IST
തിരുവല്ലം: തിരുവല്ലം ജനത സമാജം ഗ്രന്ഥശാലയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജനറൽ കൺവീനർ കെ.ജി. സനൽകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു.
തിരുവനന്തപുരം ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. അനിൽ കുമാർ, തിരുവല്ലം വാർഡ് കൗൺസിലർ വി. സത്യവതി, തിരുവനന്തപുരം താലുക്ക് ലൈബ്രറി കൗൺസിൽ അംഗം കെ. ഗോപാലകൃഷ്ണൻ നായർ, സിപിഎം കോവളം ഏരിയ സെക്രട്ടറി എസ്. അജിത്, സനൽ ഡാലുമുഖം, സനൽ കുമാർ, എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുധീഷ്കുമാർ, തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സി.ആർ. ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പുഞ്ചക്കരി വാർഡ് കൗൺസിലറും സ്വാഗതം സംഘം ചെയർമാനുമായ ഡി. ശിവൻകുട്ടി സ്വാഗതവും ജനത സമാജം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി പി. ജെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.