വിപിഎംഎച്ച്എസിലെ 1983-84 ബാച്ചിലെ വിദ്യാർഥികൾ ഒത്തുചേർന്നു
1572258
Wednesday, July 2, 2025 7:04 AM IST
വെള്ളറട: വെള്ളറട വിപിഎംഎച്ച്എസിലെ 1983 -1984 എസ്എസ്എല്. വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ 'ബാക്ക് ടു ബഞ്ച്' നടന്നു. സ്കൂള്‍ സ്ഥാപകനായ വേലായുധ പണിക്കര്‍ സ്മാരകത്തില്‍ പുഷ്പഹാരം ചാര്‍ത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മുരളി വെള്ളറട അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജറും അധ്യാപകനുമായ കെ.വി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം സര്‍വീസില്‍നിന്നും വിരമിച്ചവര്‍ക്ക് മെമെന്റോ നല്കി ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസത്തില്‍ മികവ് തെളിയിച്ചവർക്കു മെമെന്റോ നല്കി. സുരേഷ് ആനപ്പാറ സ്വാഗതവും മണലി സ്റ്റാന്‍ലി നന്ദിയും രേഖപെടുത്തി.
ഒത്തുചേരലിനു ഡോ. ജയശ്രി, ഷൈല ഫാത്തിമ, സുനില്‍കുമാര്‍, അനില്‍കുമാര്‍, ക്രിസ്തുദാസ്, മനു ഗോകുല്‍, സുരേഷ് ചെമ്മണ്ണുവിള, ശ്രീകല, കെ.എസ്. ബീന, ഗിരിജകുമാരി, സുജിത്ത്, ഷാജി എന്നിവര്‍ ഉള്‍പെടെ നൂറോളം പേര് പങ്കെടുത്തു.
തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ നടത്തി വിജയികള്‍ക്ക് സമ്മാനം നല്കി. വടം വലി മത്സരത്തില്‍ ജയശ്രീയുടെയും അനില്‍കുമാറിന്റെയും ടീമുകൾ വിജയിച്ചു. ഉച്ചയോടെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു പിരിഞ്ഞു.