നെ​ടു​മ​ങ്ങാ​ട്: വെ​ളി​ച്ചെ​ണ്ണ വി​ല​വ​ർ​ധ​ന​വി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ച്ചേ​രി ന​ട​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ക​ന്നാ​സി​നു മു​ന്നി​ൽ റീ​ത്തു​വ​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലാ​ൽ ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ലി​പ്പാ​റ യൂ​സ​ഫ്, സി. ​രാ​ജ​ല​ക്ഷ്മി, മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു, വ​ഞ്ചു​വം ഷ​റ​ഫ്, തോ​ട്ടു​മു​ക്ക് വി​ജ​യ​ൻ, കു​ഴി​വി​ള നി​സാ​മു​ദ്ദീ​ൻ, പ​റ​യ​ങ്കാ​വ് സ​ലീം, കൊ​ല്ലം​കാ​വ് സ​ജി, അ​ന​സ് മൂ​ഴി​യി​ൽ, അ​നു​രു​ദ്ധ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.