സിപിഐ അനുമോദനം
1571886
Tuesday, July 1, 2025 6:50 AM IST
നെടുമങ്ങാട്: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും സാമൂഹ്യ സാംസ്കാരിക രംഗത്ത് മികവ് തെളിച്ചവരെയും സിപിഐ വേങ്കവിള ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു.
മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.എസ്. ഷീജ അധ്യക്ഷത വഹിച്ചു. സിപിഐ വേങ്കവിള ബ്രാഞ്ച് സെക്രട്ടറി ഡി. സുരേഷ് സ്വാഗതം പറഞ്ഞു. ഡി.എ. രജിത് ലാൽ, വേങ്കവിള സജി, എസ്. അൻഷാദ്, ആർ.ആർ. ഷാജി, രാമദാസ്, ഷിബു തുടങ്ങിയവർ പങ്കെടുത്തു.