ഡോ. എ. ബിജു കുമാറിനു പൗരസ്വീകരണം
1571891
Tuesday, July 1, 2025 6:50 AM IST
വിഴിഞ്ഞം: കേരള മത്സ്യബന്ധന-സമുദ്ര പഠന സർവകലാശാലാ (കുഫോസ്) വൈസ് ചാൻസലർ ഡോ. എ. ബിജു കുമാറിനു വെങ്ങാനുരിന്റെ പൗരസമൂഹ സ്വീകരണം നൽകി. സംസ്ഥാന സാമൂഹികനീതി സ്പെഷൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ അനിൽകുമാർ പി.വൈ. അധ്യക്ഷത വഹിച്ചു.
ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ. എൻ. അനിൽകുമാർ, സിഎംഎഫ് ആർഐ വിഴിഞ്ഞം കേന്ദ്രം മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ.പി. ലിപ്റ്റൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഹെഡ് ഡോ. ബി. സന്തോഷ്, എൻ. രാമകൃഷ്ണൻ നായർ, ആർ.എസ്. മധു, സിന്ധു വിജയൻ, ആർ.എസ്. ശ്രീകുമാർ, ജെ.എസ്. ഇന്ദുകുമാർ, സംഘാടകസമിതി ജനറൽ കൺവീനർ സി.എസ്. അജിത് കുമാർ, കോ-ഓർഡിനേറ്റർ ആർ. ജയകുമാർ എന്നിവർ സംസാരിച്ചു.