എകെജി സെന്റർ ആക്രമണ കേസ് വിചാരണക്കോടതിക്കു കൈമാറി
1572251
Wednesday, July 2, 2025 6:51 AM IST
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസ് വിചാരണക്കോടതിക്കു കൈമാറി. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കണ്ണൻ എന്ന ജിതിൻ, രണ്ടാം പ്രതി സുഹൈൽ ഷാജഹാൻ, മൂന്നാം പ്രതി ചിന്നു എന്ന നവ്യ എന്നിവരടങ്ങിയ കേസാണ് കൈമാറിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതി മുന്നിന്റേതാണു നടപടി. കഴിഞ്ഞ ദിവസം രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.
2022 ജൂണ്‍ 13 നു കെപിസിസി ഓഫീസും ജൂണ്‍ 23 നു രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസും ആക്രമിച്ചതിന്റെ പ്രതികാരമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ചേർന്നു ഗൂഢാലോചന നടത്തി എകെജി സെന്ററിനു നേരെ ബോംബ് എറിഞ്ഞു ഭീതി പരത്തി എന്നാണു കേസ്.