ലഹരി വിരുദ്ധ കാന്പയിന് നടത്തി
1571894
Tuesday, July 1, 2025 6:51 AM IST
നെയ്യാറ്റിന്‍കര: വിദ്യാഭ്യാസവും വിവേകവും വിദ്യാര്‍ഥികളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമെന്ന് ആര്യാവര്‍ത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഷൈജു ഡേവിഡ് ആല്‍ഫി അഭിപ്രായപ്പെട്ടു. നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റ് (നാര്‍ഡ്) രൂപം നല്കിയ "രക്ഷ'യുടെ ലഹരിവിരുദ്ധ കാന്പയിനും നാര്‍ഡിന്റെ പ്രതിമാസ സാംസ്കാരിക സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കര ഡോ. ജി.ആര്. പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ നാര്‍ഡ് ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് അധ്യക്ഷനായിരുന്നു. നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍ യു.കെ. ലാല്‍കൃഷ്ണ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. ഷംനാ ബീഗം സന്ദേശം നല്കി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്. അജിത, നഗരസഭ കൗണ്‍സിലര്‍ എസ്. സുമ, നാര്‍ഡ് രക്ഷാധികാരി മാന്പഴക്കരരാജശേഖരന്നായര്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജി.ആര് അനില്‍, അയണിത്തോട്ടം കൃഷ്ണന്‍നായര്‍ തുടങ്ങിയവർ പ്രസംഗിച്ചു.