റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം
1571885
Tuesday, July 1, 2025 6:50 AM IST
മെഡിക്കല്‍കോളജ്: പേരൂര്‍ക്കോണം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രം ഓഡിറ്റോറിയത്തില്‍ റസിഡന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിനു മുന്നോടിയായി ഗീതാഞ്ജലി ഐ ആൻഡ് ഇഎന്‍ടി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പുതിയ ഭാരവാഹികളായി എസ്. ശ്രീകുമാര്‍ -രക്ഷാധികാരി, അനില്‍ ആര്. മധു -പ്രസിഡന്റ്, സന്തോഷ് കല്ലമ്പള്ളി - സെക്രട്ടറി, ഡോണ്‍ പൈലി - ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.