സർവോദയ വിദ്യാലയത്തിൽ റോണ്ടേവൂ 2K25 സമാപിച്ചു
1571888
Tuesday, July 1, 2025 6:50 AM IST
നാലാഞ്ചിറ: സർവോദയ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോണ്ടേവൂ 2K25 സമാപിച്ചു. സിനിമാതാരം നന്ദു പൊതുവാൾ മുഖ്യാതിഥിയായിരുന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ ഐ എസ്സി ഒന്നാംസ്ഥാനവും, ദ സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഫെസ്റ്റിന്റെ ഭാഗമായി നാലാഞ്ചിറ സ്നേഹവീടിനുള്ള കരുതൽ സഹായം പ്രിൻസിപ്പൽ പ്രഫ. ഡോ. ഷേർളി സ്റ്റുവർട്ട്, ബർസാർ റവ. ഫാ. ജോൺ മുരുപ്പേൽ എന്നിവർ ചേർന്നു നൽകി. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ്, ഹെഡ് ബോയ് സാകാശ് നായർ, ഹെഡ് ഗേൾ ഷാനൻ സൂസൻ ജേക്കബ്, ക്യാപ്റ്റൻമാരായ ഉത്രജിത്, ശ്രദ്ധ പി. നായർ, കൾച്ചറൽ കോ-ഓർഡിനേറ്റർ അനന്തപദ്മനാഭൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം നഗരത്തിലെ 17 വിദ്യാലയങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കുചേർന്നു.