മദ്യം ചില്ലറ വില്‍പ്പന നടത്തിയ ആള് അറസ്റ്റില്‍
1572255
Wednesday, July 2, 2025 6:51 AM IST
പേരൂര്‍ക്കട: ബിയറും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ചില്ലറ വില്‍പ്പന നടത്തിയ ആളെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. മണക്കാട് കരിമഠം ഫ്ളാറ്റില്‍ താമസിക്കുന്ന റിജാസ് (32) ആണ് അറസ്റ്റിലായത്. മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാത്ത അവസരങ്ങളില്‍ അമിതമായി മദ്യം ശേഖരിച്ചശേഷം ഫ്ളാറ്റിനു സമീപത്തുവച്ച് ചില്ലറവില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി.
ഇന്നലെ ബാര്‍ഹോട്ടലുകള്‍ അവധിയായിരുന്നതിനാല്‍ റിജാസിനെ സമീപിച്ച് മദ്യം വാങ്ങാനെന്ന വ്യാജേന പോലീസ് എത്തുകയും ഇയാളുടെ താമസസ്ഥലത്തുനിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 12 കുപ്പി ബിയറും പിടിച്ചെടുക്കുകയുമായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.