കുറുവാണി ചാരിറ്റബിൾ ഫൗണ്ടേഷന്റെ വാർഷികവും അവാർഡ് ദാനവും
1571901
Tuesday, July 1, 2025 6:51 AM IST
നേമം: നേമം കുറുവാണി ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ രണ്ടാം വാർഷികവും അവാർഡ് ദാനവും മുൻ എംപി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം നേടിയ ശാന്തിവിള മുജീബ് റഹ്മാനെയും ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷൻ അംഗമായ ഡോ. എ.കെ. മീരസാഹിബിനെയും മന്ത്രി ജി. ആർ. അനിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. 250 സാധുക്കൾക്കു സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.
പ്രഫ. കെ.എസ്. ചന്ദ്രശേഖർ, കൗൺസിലർ എം.ആർ. ഗോപൻ, ഫൗണ്ടേഷൻ സെക്രട്ടറി ഷാഹുൽ ഹമീദ്, പ്രസിഡന്റ് നേമം സുബൈർ, മുൻ കൗൺസിലർ സബീറ ബീഗം, ശാന്തിവിള സുബൈർ, വാർഡ് മെമ്പർ സന്ധ്യ, അഡ്വ. എ.എം.കെ. നൗഫൽ എന്നിവർ സംസാരിച്ചു.