കൈവൻകാല വിശുദ്ധ പത്രോസിന്റെ പള്ളിയിൽ തിരുനാൾ കൊടിയേറി
1572254
Wednesday, July 2, 2025 6:51 AM IST
നിലമാമൂട്: കൈവൻകാല വിശുദ്ധ പത്രോസിന്റെ പള്ളിയിൽ ഇടവക തിരുനാളിനു ഇടവക വികാരി ഫാ. സുജിൻ ജോണ്സണ് പതാക ഉയർത്തി. തുടർന്ന് ഫാ. ക്രിസ്റ്റഫറിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ഫാ. വി. ജിനോയുടെ വചന പ്രഘോഷണവും ഉണ്ടായിരിക്കും.
ഇന്നു മുതൽ ആറുവരെ വൈകുന്നേരം അഞ്ചിനു ബൈബിൾ പാരായണം, ജപമാല, ലിറ്റിനി, നൊവേന. ആറിനു തിരുനാൾ കൊടിയിറക്കോടെ സമാപിക്കും. ഇന്നലെ വൈകുന്നേരം 5.45ന് ബിഷപ് സെക്രട്ടറി ഫാ. പ്രവീണ്‍ വിൻസന്റിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു.
ഇന്നു ഫാ. യേശുദാസിന്റെയും നാളെ വൈകുന്നേരം ഫാ. ജോയി മത്യാസിന്റെയും, നാലിനു വൈകുന്നേരം 5.45നു ഫാ. അജു അലക്സിന്റെയും മുഖ്യകാർമികത്വത്തിൽ ദിവ്യബലി. തുടർന്നു ഭക്തസംഘടനകളുടെ കലാപരിപാടികൾ. അഞ്ചിനു വൈകുന്നേരം 5.45നു നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻ ഡോ. സെൽവരാജൻ ദാസന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി.
തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം. ആറിനു രാവിലെ 10 നും വൈകുന്നേരം 4.50നും ഉണ്ടൻകോട് സെന്റ് ജോസഫ് ഫൊറോന ഇടവക വികാരി ഫാ. ജോസഫ് അനിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. രാത്രി 10ന് തിരുനാൾ കൊടിയിറക്കും സ് നേഹവിരുന്നും ഉണ്ടായിരിക്കും.