14 കാരിയെ പീഡിപ്പിച്ച 56-കാരനെ അറസ്റ്റു ചെയ്തു
1571898
Tuesday, July 1, 2025 6:51 AM IST
നെടുമങ്ങാട്: 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആര്യനാട് - അന്തിയറ സ്വദേശി ഇൻവാസി (56) നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് രണ്ടു മാസം ഗർഭിണിയാണെന്നു കണ്ടെത്തിയത്.
ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിക്ക് വൈദ്യ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾ റിമാൻഡിലാണ്.