പിണറായി സർക്കാർ സംസ്ഥാനത്തെ ആശുപത്രികളെ അസ്ഥികൂടമാക്കി മാറ്റിയെന്നു കെ. സുരേന്ദ്രൻ
1572246
Wednesday, July 2, 2025 6:51 AM IST
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ സംസ്ഥാനത്തെ ആശുപത്രികളെ അസ്ഥികൂടമാക്കി മാറ്റിയതായി ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി ഉള്ളൂർ മണ്ഡലം കമ്മിറ്റി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രൻ.
മരുന്നില്ലാത്തതിൽ നന്പർ വണ്‍, ഡോക്ടർമാരില്ലാത്തതിൽ നന്പർ വണ്‍, ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിൽ നന്പർ വണ്‍, എന്നതാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേട്ടം. പൊതുജനങ്ങളുടെ ആരോഗ്യത്തിൽ താല്പര്യമില്ലാത്ത മന്ത്രിയാണ് വീണാ ജോർജ്. ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടാവേണ്ട മന്ത്രിക്ക് ആ ജോലി ചെയ്യാൻ താല്പര്യവും കഴിവും ഇല്ലെന്നും പൊതുജനാരോഗ്യ മേഖലയെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണ് ആരോഗ്യമന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു.