വെ​ള്ള​റ​ട: കെസിവൈഎം ലാ​റ്റി​ന്‍ ചാ​മ​വി​ള യൂ​ണി​റ്റും തി​രു​വ​ന​ന്ത​പു​രം പി​ആ​ര്‍എ​സ് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും കാ​ന്‍​സ​ര്‍ രോ​ഗ സാ​ധ്യ​ത ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. തി​രു​കു​ടും​ബ ദേ​വാ​ല​യ ഇ​ട​വ വി​കാ​രി എ​ഫ്.ആ​ര്.‍ സൈ​മ​ണ്‍ പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​ന​ം ചെ​യ്തു.​

കെ​സിവൈ ​എം ലാ​റ്റി​ന്‍ ചാ​മ​വി​ള യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍ ജോ​യ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ര്‍​ന്ന് പി​ആ​ര്‍എ​സ് ഹോ​സ്പി​റ്റ​ലിലെ ഡോ​ക്ട​ര്‍​മാ​രാ​യ അ​ജേ​ഷ്, അ​ബി​ഷ എ​ന്നി​വ​ര്‍ പ്രസം ഗിച്ചു. 130 പേർ പങ്കെടു ത്തു. ഉച്ചയ്ക്കു രണ്ടിന് ക്യാ​മ്പ് അ​വ​സാ​നി​ച്ചു.