കുച്ചപ്പുറം സെന്റ് ജോസഫ് ദേവാലയ തിരുനാളിനു കൊടിയേറി
1423916
Tuesday, May 21, 2024 1:50 AM IST
അമ്പൂരി :കുച്ചപ്പുറം സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു കൊടിയേറി. തുടർന്ന് നടന്ന വി. കുർബാനയ്ക്കും കുട്ടികളുടെ ആദ്യകുർബാന സ്വീകരണത്തിനും സെന്റ ജോസഫ് തിരുവനതപുരം പ്രൊവിൻഷ്യാൾ ഫാ. ആന്റണി ഇളം തോട്ടം സിഎംഐ മുഖ്യകാർമികത്വം വഹിച്ചു.
ഇന്ന് 4.30ന് ജപമാല, ലദീഞ്ഞ്, നൊവേന, വി. കുർബാന എന്നിവയ്ക്ക് ഫാ. ജോയ്സി കാർമികനാകും. തുടർന്ന് നടക്കുന്ന കുടുംബനവീകരണ ധ്യാനം ഫാ.ബലവേന്ദ്രൻ ( ക്രിസ്തുരാജ ദേവാലയം കാട്ടാക്കട) നയിക്കും.
ബുധനാഴ്ച 4.30 ന് ജപമാല, ലദീഞ്ഞ്, നൊവേന, വി.കുർബാന എന്നിവ ഫാ.ടോണി നമ്പിശേരിക്കളം കാർമികത്വം വഹിക്കും. തുടർന്ന് കുടുംബ നവീകരണ ധ്യാനം. വ്യാഴാഴ്ച 4.30ന് ജപമാല, ലദീഞ്ഞ്, നൊവേന,വി.കുർബാന, ഇവയ്ക്കു ഫാ. ജോജോ വടക്കേ പറമ്പിൽ സിഎംഐ കാർമികത്വം വഹിക്കും.
വെള്ളിയാഴ്ച 4.30 ന് നടക്കിന്ന ചടങ്ങുകൾക്ക് ഫാ. പോൾ മങ്ങാട്ട് സിഎംഐ മുഖ്യകാർമികനാവും. തുടർന്ന് സൺഡേ സ്കൂൾ വാർഷികം, കലാ സന്ധ്യ , ഗാനമേള എന്നിവ നടത്തും.
ശനിയാഴ്ച 4.30 ന് ജപമാല, ലദീഞ്ഞ്, നൊവേന, വി.കുർബാന, ഇവയ്ക്കു ഫാ. ഐസക് പുന്നൂർ സിഎംഐ കാർമികനാവും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ശിങ്കാരിമേളം എന്നിയ നടക്കും. 26 ഞായറാഴ്ച രാവിലെ 8.30ന് ചടങ്ങുകൾക്കും , ആഘോഷമായ റാസ കുർബാനയ്ക്കും ഫാ. ജോ ജോമണലി പറമ്പിൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.