വേട്ടംപള്ളി വാമദേവൻ അനുസ്മരണ സ്മൃതി
1423910
Tuesday, May 21, 2024 1:50 AM IST
നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമവേദിടെയും സംയുക്ത ആഭിമുഖ്യത്തിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റും, ഹിന്ദി - ഗാന്ധിപ്രചാരകുമായ വേട്ടംപള്ളി കെ വാമദേവന്റെ ഒന്നാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സ്മൃതി സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ ആനാട് ജയചന്ദ്രൻ അനുസ്മരണ സ്മൃതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ കേ.സോമ ശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, പനവൂർ ഹസൻ, പുലിപ്പാറ യൂസഫ്, വേങ്കവിള സുരേഷ്, വഞ്ചുവം ഷറഫ്, മുഹമ്മദ് ഇല്യാസ് പത്താംകല്ല്, എം .എസ്.പ്രശാന്ത് , ജെ.ബാബു, സലിം, പള്ളിമുക്ക് രാജൻ, ഉണ്ണികൃഷ്ണൻ അമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.