നിർത്തിയിട്ട പിക്കപ്പിനു പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
1396724
Saturday, March 2, 2024 1:05 AM IST
വലിയതുറ: ആനയറയ്ക്ക് സമീപം ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിനു പുറകില്‍ ബൈക്കിടിച്ച് കയറി യുവാവ് മരിച്ചു. വളളക്കടവ് മുട്ടത്തറ പുതുവല്‍ പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന് (30) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ 1.25 ന് ആനയറ ലോഡ്സ് ഹോസ്പിറ്റലിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ആകാശ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആരാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. പുലര്‍ച്ചെ യുവാക്കള്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് പിക്കപ്പില്‍ ഇടിച്ച വന്‍ ശബ്ദ്ം കേട്ട് പരിസരവാസികള്‍ ഓടിയെത്തി ഇരുവരെയും 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരികൃഷ്ണന് മരണപ്പെട്ടിരുന്നു.സംഭവം നടന്നയുടന്‍ തന്നെ ചാക്കയില്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തിയാണ് അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തത്. പേട്ട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.