സംസ്ഥാന സമ്മേളനം ഇന്ന്
1395777
Tuesday, February 27, 2024 2:35 AM IST
തിരുവനന്തപുരം: കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷന്റെ (കെഎൽഇഎഫ്) ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് നടക്കും. പ്രസ്ക്ലബ് ജംഗ്ഷൻ ജോയിന്റ് കൗണ്‍സിൽ ബിൽഡിംഗ് ഹാളിൽ രാവിലെ 9.30 ന് മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോയിന്റ് കൗണ്‍സിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, ട്രഷറർ കെ.പി. ഗോപകുമാർ, വൈസ് ചെയർമാൻ നരേഷ് കുന്നിയൂർ, സെക്രട്ടറി എസ്. സജീവ് തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും.