മതനിരപേക്ഷ കൂട്ടായ്മകൾ ഉയർന്നുവരണം: ആന്റണി രാജു
1336886
Wednesday, September 20, 2023 5:29 AM IST
തിരുവനന്തപുരം: രാജ്യത്ത് വിഭാഗീയ ചിന്തകളും മതമൗലീകവാദവും വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ മതനിരപേക്ഷ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ആന്റണി രാജു.
അമേരിക്കയിലെ ഡല്ലാസ് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഗ്ലോബൻ ഇന്ത്യൻ കൗണ്‍സിൽ എന്ന അന്താരാഷ്ട്ര സംഘടനയുടെ സൗത്ത് കേരള ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനം തിരുവനന്തപുരം ടെന്നിസ് ക്ലബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. പി.സി. മാത്യു ചാർട്ടറിന്റെ ഉദ്ഘാടനം ഓണ്‍ലൈൻ വഴി നടത്തി. കളേർസ് ജില്ലാ ജഡ്ജ് എ.കെ. ഗോപകുമാർ അധ്യക്ഷനായിരുന്നു.
ഭാരവാഹികൾ: കള്ളിക്കാട് ബാബു - പ്രസിഡന്റ്, എൻ. ദേവരാജൻ - വൈസ് പ്രസിഡന്റ്, വിനോദ് മയൂര - സെക്രട്ടറി, ഡോ. തീർഥ - ജോയിന്റ് സെക്രട്ടറി, ഡോ. ലീല - ട്രഷറർ.