കർഷക കോണ്ഗ്രസ് നേതൃസംഗമം
1301778
Sunday, June 11, 2023 6:24 AM IST
തിരുവനന്തപുരം: കേരള കർഷക കോണ്ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം പാലോട് രവി ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് തോംസണ് ലോറൻസ് അധ്യക്ഷത വഹിച്ചു. കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ മികച്ച കർഷകരെ ആദരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ഭാരവാഹികലായ ചെന്പഴന്തി അനിൽ, കൊറ്റാമം വിനോദ്, സേവ്യർ ലോപ്പസ്, പാളയം ഉദയൻ, കൊയ്ത്തുൂർക്കോണം സുന്ദരൻ, എം.ജെ. ആനന്ദ്, ആർ. ഹരികുമാർ, പേരൂർക്കട രവി, കർഷക കോണ്ഗ്രസ് സംസ്ഥാന നേതാക്കളായ മാരായമുട്ടം രാജേഷ്, ആർ.വി. മധു, നേമം രാജ്മോഹൻ, ഉള്ളൂർ വത്സലൻ, കോട്ടുകാൽ ഗോപി, പഴകുളം സതീഷ്, കള്ളിക്കാട് രാജേന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.