പുലയനാർകോട്ട ആശുപത്രിയിലെ അതിക്രമം; യുവാവ് അറസ്റ്റിൽ
1299336
Thursday, June 1, 2023 11:56 PM IST
മെഡിക്കല്‍കോളജ്: പുലയനാര്‍ക്കോട്ട നെഞ്ചുരോഗാശുപത്രിയില്‍ അതിക്രമം കാട്ടിയതുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി മനു (23) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മനു എത്തിയത്. മദ്യലഹരിയിലെത്തിയ ഇയാളെ സുരക്ഷാജീവനക്കാരന് ഉള്ളിലേക്കു കടത്തിവിട്ടില്ല. പ്രകോപിതനായ മനു ജീവനക്കാരനെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവം ചോദിക്കാനെത്തിയ വനിതാ നഴ്സിനെയും യുവാവ് അസഭ്യം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍കോളജ് എസ്ഐ സി.പി. പ്രശാന്തും സംഘവുമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു.