ക്ഷേത്രകലാസന്ധ്യ ഇന്ന്
1298768
Wednesday, May 31, 2023 4:16 AM IST
തിരുവനന്തപുരം : തിരുവിതാംകൂർ ദേസ്വം ബോർഡ് ജീവനക്കാരുടെ കലാ-സാംസ്കരിക സംഘടനയായ തിടന്പ് സംഘടിപ്പിക്കുന്ന ക്ഷേത്രകലാസന്ധ്യ ഇന്നു വൈകുന്നേരം അഞ്ചിന് നന്തൻകോട് സുമംഗലി കല്യാണമണ്ഡപത്തിൽ നടക്കും.
സമ്മേളനത്തിൽ മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ എന്നിവർ പങ്കെടുക്കും. ഉച്ചയക്കു രണ്ടു മണി മുതൽ ജീവനക്കാരുടെ കലാ പരിപാടികൾ ആരംഭിക്കും. പരിപാടിയിൽ പത്മശ്രീ പെരുവനം കുട്ടൻമാരാരെ ആദരിക്കും.