കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു
1283271
Saturday, April 1, 2023 11:18 PM IST
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും പ്രഫ.ജോസഫ് മുണ്ടശേരി ഫൗണ്ടേഷനും സംയുക്തമായി കടമ്മനിട്ട അനുസ്മരണം സംഘടിപ്പിച്ചു.ഡോ.കെ.എസ്. രവികുമാർ, പ്രഫ. അലിയാർ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. പ്രഫ. വി.എൻ. മുരളി അധ്യക്ഷത വഹിച്ചു. പ്രഫ. ആർ.രമേശൻ നായർ, കെ.സജീവ്കുമാർ, ശാന്തൻ, സന്ദീപ്. കെ.രാജ്. സിന്ധു വാസുദേവൻ, ചിത്രാദേവി, എ എസ്. അമൃതലക്ഷ്മി, സി. അശോകൻ, വി. രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
വഞ്ചനാദിനം ആചരിച്ചു
തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജീവനക്കാർ വഞ്ചനാദിനമാചരിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് വി.എസ്. രാകേഷ് അധ്യക്ഷത വഹിച്ചു. എസ്. പ്രസന്നകുമാർ, ജെ.എഡിസണ്, എം.എസ്. അജിത് കുമാർ, വി.മധു, ആർ.എസ്. പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി ജോർജ് ആൻറണി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ നടപ്പിലാക്കി 10 വർഷം തികഞ്ഞ ഇന്നലെ എൻജിഒ സംഘ് വഞ്ചനാദിനം ആചരിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പാക്കോട് ബിജു അധ്യക്ഷത വഹിച്ചു. അനിൽകുമാർ, ആർ.ശ്രീകുമാർ, ബി.എസ്.രാജീവ്, പ്രസംഗിച്ചു.