കിലെ മാധ്യമ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
1281939
Wednesday, March 29, 2023 12:16 AM IST
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ തൊഴിൽമേഖലയേയും തൊഴിലാളികളേയും സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനകം പത്രങ്ങൾ, വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. അപേക്ഷകൾ ഏപ്രിൽ 14 ന് വൈകുന്നേരം നാലിനകം എക്സിക്യുട്ടീവ് ഡയറക്ടർ (കിലെ), തൊഴിൽ ഭവൻ, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തിലോ [email protected] എന്ന ഇ- മെയിൽ വഴിയോ നേരിട്ടോ നൽകണം. മികച്ച ലേഖനത്തിന് 25000 രൂപയും കാഷ് അവാർഡും പ്രശസ്തിപത്രവും നൽകുമെന്ന് ചെയർമാൻ കെ.എൻ. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.
സൗജന്യ കൗണ്‍സിലിംഗ്
തിരുവനന്തപുരം: പൂജപ്പുര സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് നല്കുന്നു. താത്പര്യമുള്ള രക്ഷിതാക്കള്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് സെന്റര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എല്‍ബിഎസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2345627, 8289827857