യൂത്ത് കെയര്‍ ആംബുലന്‍സ് ഉദ്ഘാടനം നടന്നു
1281666
Tuesday, March 28, 2023 12:09 AM IST
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു.
നിയോജക മണ്ഡലം മുഴുവനും ബിരിയാണി ഫെസ്റ്റുകള്‍ സംഘടിപ്പിച്ചും നറുക്കെടുപ്പുകള്‍ നടത്തിയും സമാഹരിച്ച തുക കൊണ്ടാണ് ആംബുലന്‍സ് വാങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് പാറശാല നിയാജകമണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രഹ്മിന് ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.
വി.എസ്. ശിവകുമാര്‍, മരിയാപുരം ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, എ.ടി. ജോര്‍ജ്, കെ. എ സ്. ശബരിനാഥ്, ആർ. വത്സലന്‍, അന്‍സജിത റസല്‍, ഐ.വി. അജയകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീര്‍ഷ പാലോട്, സോമന്‍കുട്ടി നായര്‍, അഡ്വ. മഞ്ചവിളാകം ജയന്, കൊറ്റാമം വിനോദ്, പാറശാല സുധാകരന്, മാരായമുട്ടം സുരേഷ്, വിജയചന്ദ്രന്‍, കൊല്ലിയോട് സത്യനേശന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നേമം ഷജീര്‍, ജെ.പി. ആനി പ്രസാദ്, അനൂപ് പാലിയോട്, പ്രതീഷ് മുരളി, കെ.ജി. മംഗള്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.