ക്രമക്കേടുകൾ കണ്ടെത്തി
1263757
Tuesday, January 31, 2023 11:30 PM IST
പാശാല: പാറശാല പഞ്ചായത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പഞ്ചായത്തിൽ നടത്തുന്ന വീട് നിർമാണം,വീട്ടു നമ്പരിടൽ, മറ്റ് നിരവധി അപേക്ഷകളിലും ക്രമക്കേടുകൾ കണ്ടെത്തി.
പഞ്ചായത്തിന് സമീപത്ത് നടക്കുന്ന അനധികൃത നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ലെന്നും പാറശാല ഗാന്ധി പാർക്ക് ജംഗ്ഷനിലെ അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ മാത്രമേ നൽകിയിട്ടുള്ളൂവെന്നും പരിശോധനയിൽ കണ്ടെത്തി. വീടുകൾ നിർമിക്കുന്നതിനുള്ള പെർമിഷനു വേണ്ടി നൽകിയ അപേക്ഷകളിലും വ്യാപക ക്രമക്കേടുണ്ടെന്ന് വിജിലൻ സംഘം പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയ രേഖകളുടെ കോപ്പികൾ സംഘം ശേഖരിച്ചു. രാവിലെ 11 ന് ആരംഭിച്ച പരിശോധന വൈകുന്നേരം ആറുവരെ നീണ്ടു.