തെ​ക്ക​ന്‍ കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍
Monday, January 30, 2023 11:11 PM IST
വെ​ള്ള​റ​ട: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വെ​ള്ള​റ​ട തെ​ക്ക​ന്‍ കു​രി​ശു​മ​ല 66 -ാമ​ത് തീ​ര്‍​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​മാ​യി ന​ട​ത്തു​ന്ന കു​രി​ശു​മ​ല ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ മാ​ര്‍​ച്ച് ഒ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശു​ദ്ധ ജോ​ണ്‍​പോ​ള്‍ ര​ണ്ടാ​മ​ന്‍ ന​ഗ​റി​ല്‍ (കു​രി​ശു​മ​ല ബ​സ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട്) ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ല​ത്തീ​ന്‍, സീ​റോ മ​ല​ബാ​ര്‍, സീ​റോ മ​ല​ങ്ക​ര റീ​ത്തു​ക​ളി​ല്‍ ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യു​മു​ണ്ടാ​കും.
നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​വി​ന്‍​സ​ന്‍റ് സാ​മു​വ​ല്‍, വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ്, കു​രി​ശു​മ​ല ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ.​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍, ഉ​ണ്ട​ന്‍​കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​എം.​കെ. ക്രി​സു​തു​ദാ​സ്, ഫാ.​ര​തീ​ഷ് മാ​ര്‍​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ തി​രു​ക്ക​ര്‍​മ്മ​ള്‍​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി മു​പ്പ​തു​പേ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​ക്കു രൂ​പം ന​ൽ​കി. ലോ​റ​ന്‍​സ് സെ​ബാ​സ്റ്റ്യ​ൻ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യും, സി​സ്റ്റ​ര്‍ ഷീ​ജ, വി​ന്‍​സ​ന്‍റ് ഉ​പ​ദേ​ശി, ലൂ​യി​സ് ഉ​പ​ദേ​ശി, ക്രി​സ്തു​ദാ​സ്, വി.​എം.​ഷി​ബു,പി.​വി.​പ്ര​സാ​ദ് ,അ​ജി വി​ന്‍​ഫ​ര്‍, സാ​ബു കു​രി​ശു​മ​ല, എ​ല്‍.​ഷി​ബു , പ്ര​സ​ല്‍​സ്, ജോ​യി, സ​ന്തോ​ഷ് കു​മ്പ​ള​ത്തി​ന്‍​പാ​റ, യോ​ഹ​ന്നാ​ന്‍, കെ.​സി​ന്ധു , പ്ര​ദീ​പ് രാ​ജ്, വി​ജ​യ​രാ​ജ്,സു​രേ​ഷ്, പി.​വി.​പ്ര​മോ​ദ്, സി.​ജെ. ലി​ജി​ന്‍ എ​ന്നി​വ​രെ ക​ണ്‍​വീ​ന​ര്‍​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.