വേ​ന​ൽ​മ​ഴ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ‍്യാപക നാ​ശ​ന​ഷ്ടം
Wednesday, April 24, 2024 6:30 AM IST
കി​ളി​മാ​നൂ​ർ : വേ​ന​ല്‍​മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലി​ലും കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന​പ്പാം​കു​ന്ന്, പു​തു​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ള്‍​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി.

പ​ന​പ്പാം​കു​ന്ന് തോ​യി​ക്കോ​ണ​ത്ത് അ​നി​ല്‍​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ ആ​സ്ബ​റ്റോ​സ് ഷീ​റ്റ് കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. ഷീ​റ്റ് ഇ​ളി വീ​ഴു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

പ​ന​പ്പാം​കു​ന്ന്-​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് റോ​ഡി​ല്‍ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് നാ​ല് വൈ​ദ്യു​തി തൂ​ണു​ക​ള്‍ ത​ക​ർ​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ‍്യു​തി പൂ​ർ​ണ​മാ​യി മു​ട​ങ്ങി. ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ഈ ​മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. പ​രു​ത്ത​ൻ കോ​ട് ത​ട​ത്ത​രി​ക​ത്തു വീ​ട്ടി​ല്‍ പ്ര​വീ​ണി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് വി​ള്ള​ല്‍ വീ​ണു.

പു​തു​മം​ഗ​ലം യു​പി​എ​സി​നു സ​മീ​പം ച​ന്ദ്ര​ഭ​വ​ന​ത്തി​ല്‍ (പാ​ങ്ങോ​ട്ട്) വി​ജ​യ​കു​മാ​റി​ന്‍റെ ഇ​രു​ന്നൂ​റി​ല്‍​പ്പ​രം ഏ​ത്ത​വാ​ഴ​ക​ള്‍ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു വീ​ണു. മേ​ഖ​ല​യി​ല്‍ പ​ല​യി​ട​ത്തും വാ​ഴ​യും മ​ര​ച്ചീ​നി​യു​മ​ട​ക്കം കൃ​ഷി നാ​ശ​മു​ണ്ടാ​യി.