ജെ​സി​ബി​യു​ടെ സ്‌​പെ​യ​ർ പാ​ർ​ട്സു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, April 24, 2024 6:30 AM IST
കാ​ട്ടാ​ക്ക​ട : ജെ​സി​ബി​യു​ടെ സ്‌​പെ​യ​ർ പാ​ർ​ട്സു​ക​ൾ ഉ​ൾ​പ്പ​ടെ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. വി​ള​പ്പി​ൽ കാ​രോ​ട് സ്വ​ദേ​ശി ഷി​ജി ഭ​വ​നി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കു​ന്ന എ. ​അ​ര​വി​ന്ദ് (30 ) ആ​ണ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ന് പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ജെ​സി​ബി​യു​ടെ സ്‌​പെ​യ​ർ പാ​ർ​ട്സു​ക​ളാ​ണ് ഇ​യ്യാ​ൾ മോ​ഷ്ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ വ​സ്തു​ക്ക​ൾ പ്ര​തി വി​വി​ധ ആ​ക്രി​ക​ട​ക​ളി വി​റ്റ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മ​ല​യി​ൻ​കീ​ഴ് എ​സ്എ​ച്ച്ഒ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ രാ​ഹു​ൽ , ജി​എ​സ്ഐ ന​ജീ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.