വീ​ട്ടിൽ ക​യ​റി ആ​ക്ര​മ​ണം: അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ
Wednesday, April 24, 2024 6:30 AM IST
വി​ഴി​ഞ്ഞം: അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ 72-കാ​രി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച പ​രാ​തി​യി​ൽ അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ൽ.

വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി​നി സ​രോ​ജ (72) ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ അ​നി​ൽ​കു​മാ​ർ എ​ന്ന കി​ച്ചു (28) , പി​താ​വ് വി​നു (50) എ​ന്നി​വ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 23ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

72-കാ​രി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​യാ​ൻ എ​ത്തി​യ മ​ക​നെ​യും ചെ​റു​മ​ക​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് അ​വ​ശ​യാ​യ സ​രോ​ജം വി​ഴി​ഞ്ഞം​അ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

സം​ഭ​വ ശേ​ഷം നാ​ട്ടു​കാ​ർ എ​ത്തു​ന്ന​തി​നി​ട​യി​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് ഇ​ന്ന​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.