സ്കൂട്ടര്‍ മറിഞ്ഞ് വയോധികനു പരിക്കേറ്റു
1418755
Thursday, April 25, 2024 6:25 AM IST
വലിയതുറ: സ്കൂട്ടര്‍ തെന്നിമറിഞ്ഞു വയോധി കനു പരിക്കേറ്റു. ചാക്ക ഐടിഐ ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 10.15 ഓടെ നടന്ന അപകടത്തില്‍ ചാക്ക സ്വദേശി ചിത്രഭാനു (74) വിനാണ് പരിക്കേറ്റത്. വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ തോളെല്ലിനു പൊട്ടല്‍ സംഭവിച്ചു. റോഡിലുണ്ടായിരുന്ന പൂഴി മണ്ണില്‍ സ്കൂട്ടര്‍ തെന്നി മാറിഞ്ഞാണ് അപകടമുണ്ടായത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാക്ക ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചിത്രഭാനുവിനെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ ആനയറയിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.